Times Kerala

ഒരു കോടിയിലധികം രൂപയുടെ കൊക്കെയ്‌നുമായി ടാൻസാനിയൻ സ്വദേശി പിടിയിൽ

 
ഒരു കോടിയിലധികം രൂപയുടെ കൊക്കെയ്‌നുമായി ടാൻസാനിയൻ സ്വദേശി പിടിയിൽ

മുംബൈ: ഒരു കോടിയിലധികം രൂപ വിലവരുന്ന മാരക മയക്കുമരുന്നായ കൊക്കെയ്‌നുമായി ടാൻസാനിയൻ സ്വദേശി അറസ്റ്റിൽ. 42 കാരനായ ഡാനി അമാനി എംസുഫുവാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുംബൈ ക്രൈംബ്രാഞ്ചിലെ ആന്‍റി നാർക്കോട്ടിക് സെല്ലാണ് പ്രതിയെ പിടികൂടിയത്. 1.8 കോടി രൂപ വിലമതിക്കുന്ന 600 ഗ്രാം കൊക്കെയ്‌നാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഇയാൾക്കെതിരെ ഫോറിൻ ആക്‌ട് പ്രകാരവും നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്‌തതായി പൊലീസ് അറിയിച്ചു.

Related Topics

Share this story