Times Kerala

വയനാട് ജില്ലയില്‍ ഇന്ന് 484 പേര്‍ക്ക് കോവിഡ് 

 
വയനാട് ജില്ലയില്‍ ഇന്ന് 484 പേര്‍ക്ക് കോവിഡ് 

വയനാട് :ജില്ലയില്‍ ഇന്ന് 484 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 100 പേര്‍ രോഗമുക്തി നേടി. 475 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.നാലു പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31327 ആയി. 28529 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2167 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1951 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

Related Topics

Share this story