Times Kerala

മലമ്പുഴ ഉദ്യാനത്തിലെ പ്രവേശനത്തിന് വിവിധ നിയന്ത്രണങ്ങള്‍

 
മലമ്പുഴ ഉദ്യാനത്തിലെ പ്രവേശനത്തിന് വിവിധ നിയന്ത്രണങ്ങള്‍

പാലക്കാട് : കോവിഡ് രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴ ഉദ്യാനത്തിലെ പ്രവേശനത്തിന് വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി അറിയിച്ചു.ഉദ്യാനത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണം. ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം ഉദ്യാന പരിസരത്ത് ഒരുക്കിയിട്ടുണ്ട്. കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമാണ് ഉദ്യാനത്തിലേയ്ക്ക് പ്രവേശനം അനുവദിക്കുക.

ഉദ്യാനത്തിനകത്തും പുറത്തും വിനോദ സഞ്ചാരികള്‍ ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണം. എല്ലാ വിനോദ സഞ്ചാരികളും മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കണം.മലമ്പുഴ സെക്ടറല്‍ മജിസ്‌ട്രേറ്റ്, പോലീസ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അധികൃതര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മലമ്പുഴ ഉദ്യാനത്തിലേയ്ക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.

Related Topics

Share this story