Times Kerala

യു എസിൽ 200 മില്യൺ വാക്‌സിനുകൾ വിതരണം ചെയ്തു

 
യു എസിൽ 200 മില്യൺ വാക്‌സിനുകൾ വിതരണം ചെയ്തു

വാഷിംഗ്‌ടൺ :കോവിഡ് രണ്ടാം തരംഗം രാജ്യത്താകെ അലയടിക്കുകയാണ്.പലയിടങ്ങളിലും വാക്‌സിനേഷൻ പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്.ലോകത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ രാജ്യമാണ് യു എസ്.നിലവിൽ അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യു എസിൽ ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 200 മില്യൺ വാക്‌സിനുകൾ വിതരണം ചെയ്തു. അമേരിക്കൻ ജനസംഖ്യയിലെ 40 % എങ്കിലും കോവിഡിന്റെ ആദ്യത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. ആദ്യ 100 മില്യൺ ഡോസുകൾ വിതരണം ചെയ്യാൻ 89 ദിവസങ്ങളാണ് എടുത്ത്ത്.എന്നാൽ അടുത്ത 100 മില്യൺ വെറും 36 ദിവസം കൊണ്ടാണ് വിതരണം ചെയ്തത്.

Related Topics

Share this story