Times Kerala

കൊവിഡ്  വ്യാപനം ;രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം

 
കൊവിഡ്  വ്യാപനം ;രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം

ദില്ലി :രാജ്യത്ത്  കൊവിഡ്  വ്യാപനത്തെ തുടര്‍ന്ന് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം. രോഗവ്യാപനം കൂടുതലുള്ള  സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില മൂന്നിരട്ടിയായി വര്‍ധിച്ചു.

മെഡിക്കല്‍ ഓക്‌സിജന്‍ ഉപയോഗം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരട്ടിയില്‍ ഏറെയായി വര്‍ധിച്ചുവെന്ന് ആരോഗ്യമന്ത്രലയം അറിയിച്ചു .

മെഡിക്കല്‍ ഓക്‌സിജന്റെ ഉപഭോഗം പ്രതിദിനം 750 ടണ്ണില്‍ നിന്നും 2700 ടണ്‍ ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നി  സംസ്ഥാനങ്ങളിലാണ്  മെഡിക്കല്‍ ഓക്‌സിജന് കടുത്ത  ക്ഷാമം നേരിടുന്നത് .

 

Related Topics

Share this story