Times Kerala

കോവിഡ് വ്യാപനം രൂക്ഷം ;ബഹ്റൈനില്‍  970 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു

 
കോവിഡ് വ്യാപനം രൂക്ഷം ;ബഹ്റൈനില്‍  970 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു

ബഹറിൻ  :  കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ബഹ്റൈനില്‍  970 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 417 പേര്‍ പ്രവാസി തൊഴിലാളികളും 36 പേര്‍ യാത്രക്കാരുമാണ്.

മറ്റ് 417 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത് . നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 11201 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1066 പേര്‍ രോഗമുക്തി നേടി.

ഇതുവരെ രാജ്യത്ത് 1,49,159 പേര്‍ കോവിഡ്മുക്തരായിട്ടുണ്ട്. അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചതോടെ ആകെ 574 കോവിഡ് മരണങ്ങളായി.

Related Topics

Share this story