Times Kerala

തൃശൂര്‍ പൂരം; ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഉറപ്പാക്കുമെന്ന് വനം വകുപ്പ്

 
തൃശൂര്‍ പൂരം; ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഉറപ്പാക്കുമെന്ന് വനം വകുപ്പ്

തൃശൂര്‍:  തൃശൂര്‍ പൂരത്തിന് എത്തിക്കുന്ന ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഉറപ്പാക്കുമെന്ന് വനം വകുപ്പ്. പാപ്പാന്മാര്‍ കൊവിഡ് നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ആനകള്‍ക്ക് അനുമതി ലഭിക്കുകയുള്ളൂയെന്നും അറിയിച്ചു .

എല്ലാ ആന പാപ്പന്മാര്‍ക്കും ആര്‍ടിപിസിആര്‍ ഫലം വേണമെന്നും വനം വകുപ്പ് വ്യക്‌തമാക്കി . 40 അംഗ സംഘം ആനകളെ പരിശോധിക്കുമെന്നും അറിയിച്ചു . തലേദിവസം രാവിലെ 8 മണി തൊട്ട് 6 മണി വരെയായിരിക്കും പരിശോധന. നടത്തുന്നത് .

പൂരത്തിന്റെ പ്രധാന സാരഥികളായ തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.15നും 12നും മധ്യേയും പാറമേക്കാവില്‍ 12.05നുമാണ് കൊടിയേറ്റം നടന്നത്.

Related Topics

Share this story