Times Kerala

പാപ്പാന്‍മാര്‍ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ ആനകളെ തൃശ്ശൂർ പൂരത്തില്‍ പങ്കെടുപ്പിക്കില്ലെന്ന് വനം വകുപ്പ്

 
പാപ്പാന്‍മാര്‍ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ ആനകളെ തൃശ്ശൂർ പൂരത്തില്‍ പങ്കെടുപ്പിക്കില്ലെന്ന് വനം വകുപ്പ്

തൃശൂർ: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ള പാപ്പാന്‍മാരുടെ ആനകളെ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളു എന്ന് വനംവകുപ്പ് അറിയിച്ചു. ആനകളുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ 40 അംഗ സംഘത്തെ നിയോഗിച്ചു. ഒരു ആനയ്ക്ക് ചുരുങ്ങിയത് മൂന്ന് പാപ്പാന്‍മാരെങ്കിലും ഉണ്ടാകുമെന്നും എല്ലാ പാപ്പാന്‍മാരും കോവിഡ് നെഗറ്റീവ് ആയിരിക്കണമെന്നും വനം വകുപ്പ് വ്യക്തമാക്കി . അതേസമയം, പാപ്പാന്മാരിൽ ആരെങ്കിലും ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാൽ അവരുടെ ആനയെ പൂരത്തില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്നും ആനയുടെ ബാക്കി പാപ്പാന്‍മാര്‍ ക്വാറന്റീനില്‍ പോകുകയും വേണമെന്നും വനം വകുപ്പ് അറിയിച്ചു. തൃശൂർ പൂരത്തിൽ തൊണ്ണൂറോളം ആനകളാണ് പങ്കെടുക്കുന്നത്. അതേസമയം, ഇത്രയും ആനകള്‍ക്കെല്ലാം കൂടി 300 അടുത്ത് പാപ്പാന്മാരുണ്ടാകുമെന്നും ഇവരെല്ലാം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പൂരത്തിന്റെ തലേന്ന് ഹാജരാക്കണമെന്നും വനം വകുപ്പ് പറഞ്ഞു.

Related Topics

Share this story