Times Kerala

കൊവിഡ് വ്യാപനം ;ആലുവ മാർക്കറ്റിൽ പൊലീസ് നിയന്ത്രണങ്ങൾ വീണ്ടും  കടുപ്പിച്ചു

 
കൊവിഡ് വ്യാപനം ;ആലുവ മാർക്കറ്റിൽ പൊലീസ് നിയന്ത്രണങ്ങൾ വീണ്ടും  കടുപ്പിച്ചു

എറണാകുളം: എറണാകുളത്തെ  അതിരൂക്ഷ കൊവിഡ് വ്യാപനത്തെ തുടർന്ന് ആലുവ മാർക്കറ്റിൽ പൊലീസ് നിയന്ത്രണങ്ങൾ വീണ്ടും  കടുപ്പിച്ചു.

ജില്ലയിൽ വീണ്ടുമൊരു വ്യാപനത്തിന് ആലുവ മാർക്കറ്റ് കാരണമായേക്കുമെന്ന കണക്കുകൂട്ടലിലാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത് .

മാർക്കറ്റിലേക്ക് പൊതുജനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

കടകളിൽ സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും വ്യാപാരം നടത്തുന്നത് കണ്ടെത്തിയാൽ കടകളടപ്പിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്‌തമാക്കി .

Related Topics

Share this story