Times Kerala

ടെക്സസ്സിൽ വൻ അപകടം; ട്രെയ്‌ലറും സിമെന്റ് മിക്സറും കൂട്ടിയിടിച്ച് ഒരു മരണം- വീഡിയോ കാണാം

 
ടെക്സസ്സിൽ വൻ അപകടം; ട്രെയ്‌ലറും സിമെന്റ് മിക്സറും കൂട്ടിയിടിച്ച് ഒരു മരണം- വീഡിയോ കാണാം

ടെക്സസ്സിലെ തിരക്കേറിയ ഹൈവേ ജങ്ക്ഷനിൽ ബിയർ കൊണ്ടുപോയിരുന്ന ട്രെയ്‌ലറും സിമെന്റ് മിക്സറും കൂട്ടിയിടിച്ച് വൻ അപകടം. ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നോർത്ത് ഡെസേർട് ബുൾവാർഡ്, ട്രാൻസ്‌മൗണ്ടൈൻ ഡ്രൈവ് എന്നീ ഹൈവേകൾ കൂടിച്ചേരുന്നയിടത്താണ് അപകടം നടന്നതെന്ന് എൽ പാസോ പോലീസ് ഡിപ്പാർട്മെന്റ് അറിയിച്ചു. മരണപ്പെട്ട ആളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.

Related Topics

Share this story