Times Kerala

മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ മുരളീധരനെ അനുവദിക്കില്ല ;എ വിജയരാഘവൻ

 
മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ മുരളീധരനെ അനുവദിക്കില്ല ;എ വിജയരാഘവൻ

തിരുവനന്തപുരം:  വി മുരളീധരന് എതിരെ സിപിഎം നേതൃത്വം  രം​ഗത്ത്. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ മുരളീധരനെ അനുവദിക്കില്ലെന്ന്  എ വിജയരാഘവൻ വ്യക്‌തമാക്കി .

കൊവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയുടെ പ്രവർത്തനം രാജ്യത്തിന്റെ അഭിനന്ദനം നേടിയതാണെന്നും അദ്ദേഹം വ്യക്‌തമാക്കി . വാക്സീൻ ക്ഷാമം തീർക്കാൻ പോലും മുരളീധരൻ ഇടപെട്ടില്ലെന്നും  വിജയരാഘവൻ ചൂണ്ടിക്കാട്ടി .

പദവിയുടെ മാന്യത അറിയാത്ത കേന്ദ്ര മന്ത്രി കേരളീയർക്ക് അപമാനമാണെന്നും വ്യക്‌തമാക്കി .

Related Topics

Share this story