Times Kerala

ടോക്കിയോ ഒളിമ്പിക്സ് തീരുമാനിച്ചതുപോലെ നടക്കുമെന്ന് ഉറപ്പ് നൽകി ഒളിമ്പിക്സ് മേധാവി

 
ടോക്കിയോ ഒളിമ്പിക്സ് തീരുമാനിച്ചതുപോലെ നടക്കുമെന്ന് ഉറപ്പ് നൽകി ഒളിമ്പിക്സ് മേധാവി

ജപ്പാനിലെ പരിസരപ്രദേശങ്ങളിൽ കോവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യത്തിലും മുൻപ് തീരുമാനിച്ചതുപോലെ ഒളിമ്പിക്സ് നടക്കുമെന്ന് ഉറപ്പ് നൽകി ടോക്കിയോ ഒളിമ്പിക്സ് മേധാവി. ഗെയിം റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും സീകോ ഹാഷിമോട്ടോ അറിയിച്ചു. വെള്ളിയാഴ്ച മദ്ധ്യ ജപ്പാനിലും കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെയാണ് ഹാഷിമോട്ടോ തീരുമാനം വ്യക്തമാക്കിയത്. കഴിഞ്ഞദിവസം ഭരണകക്ഷിയിലെ മുതിർന്ന നേതാവ് ഗെയിം റദ്ദാക്കിയേക്കും എന്ന് പറഞ്ഞത് 80 ശതമാനത്തോളം പൊതു ജനങ്ങളും ഒളിമ്പിക്സിനെ പിന്തുണയ്ക്കുന്നില്ല എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഒളിമ്പിക്സ് നടത്തുന്നതിനുവേണ്ട സുരക്ഷാസംവിധാനങ്ങളുൾപ്പടെയുള്ള എല്ലാ പിന്തുണയും ഗവണ്മെന്റ് നൽകുമെന്ന് പ്രധാനമന്ത്രി യോഷിഹൈഡ് സുഗ അറിയിച്ചിട്ടുണ്ട്.

Related Topics

Share this story