Times Kerala

നീന്തൽക്കുളത്തിൽ വീണ പോമറേനിയനെ സമയോചിതമായി രക്ഷിക്കുന്ന സുഹൃത്തായ നായ -വീഡിയോ കാണാം

 
നീന്തൽക്കുളത്തിൽ വീണ പോമറേനിയനെ സമയോചിതമായി രക്ഷിക്കുന്ന സുഹൃത്തായ നായ -വീഡിയോ കാണാം

സ്റ്റാഫോർഡ്ഷയർ ടെറിയർ എന്നയിനത്തിൽപ്പെട്ട നായയാണ് നീന്തൽക്കുളത്തിൽ വീണ അതിന്റെ സുഹൃത്തായ പോമറേനിയനെ സമയോചിതമായി ഇടപെട്ട് രക്ഷിച്ചത്. ജെസ്സി എന്നാണ് 7 വയസ്സുള്ള ടെറിയറിന്റെ പേര്. വീണ ശേഷം വെള്ളത്തിൽ നിലകിട്ടാത്ത 13 വയസ്സുള്ള ചക്കി എന്ന പോമറേനിയനെയാണ് ജെസ്സി രക്ഷിച്ചത്. ദക്ഷിണാഫ്രിക്കയിലെ ബോക്സ്ബർഗ് നഗരത്തിൽ നിന്നാണ് ഈ അപൂർവ രക്ഷപ്പെടുത്തലിന്റെ ദൃശ്യങ്ങൾ. നീന്തല്കുളത്തിനടുത്തുള്ള സി സി ടി വി യിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഈ സംഭവം വെളിപ്പെടാൻ സഹായകമായത്. അബദ്ധത്തിൽ കുളത്തിലേക്ക്‌ വീണ സുഹൃത്തിനെ രക്ഷിക്കാൻ ജെസ്സി കുളത്തിനു ചുറ്റും ഓടുന്നതും അതിനെ പിടിച്ചു വലിക്കാൻ സഹായിക്കുന്നതും വിഡിയോയിൽ കാണാം. മറ്റു മൃഗങ്ങളുമായി ഇണങ്ങാൻ പൊതുവെ മടിയുള്ള ജെസ്സി ഇത്രയും ധീരമായ ;പ്രവൃത്തി ചെയ്തതിൽ അഭിമാനമുണ്ടെന്നാണ് ഇതിന്റെ ഉടമസ്ഥർ പറഞ്ഞത്.

Related Topics

Share this story