Times Kerala

ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

 
ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

ചെന്നൈ: വിമാനത്താവളത്തില്‍ മൂന്ന് കോടിയോളം രൂപ വില വരുന്ന സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. ദുബായില്‍നിന്നെത്തിയ എ.ഐ.906 എയര്‍ ഇന്ത്യ വിമാനത്തിലെ സീറ്റിനടിയില്‍ 6 കിലോ സ്വര്‍ണം ഒളിപ്പിച്ച നിലയിലും ദുബായില്‍ നിന്ന് മറ്റൊരു വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 244 ഗ്രാം സ്വര്‍ണവുമാണ് കസ്റ്റംസ് സംഘം പിടികൂടിയത്. എയര്‍ ഇന്ത്യ വിമാനത്തിലെ 30എഫ് നമ്പര്‍ സീറ്റിനടിയില്‍ ആറ് സ്വര്‍ണബാറുകള്‍ പൊതിഞ്ഞ് കെട്ടിയാണ് സൂക്ഷിച്ചിരുന്നത്. അതേസമയം, സംഭവത്തിനുപിന്നിൽ എയര്‍ ഇന്ത്യ ജീവനക്കാരുടെ പങ്കും അന്വേഷിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. ദുബായില്‍നിന്ന് മറ്റൊരു വിമാനത്തിലെത്തിയ യാത്രക്കാരൻ മലദ്വാരത്തില്‍ സ്വര്‍ണമിശ്രിതം ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story