Times Kerala

ദിനംപ്രതിയുള്ള ലൈംഗീകാതിക്രമങ്ങൾക്കും, കുറ്റകൃത്യങ്ങൾക്കും പേരുകേട്ട നിയമപാലകരില്ലാത്ത ഓസ്‌ട്രേലിയയിലെ ഉൾനാടൻ പട്ടണം

 
ദിനംപ്രതിയുള്ള ലൈംഗീകാതിക്രമങ്ങൾക്കും, കുറ്റകൃത്യങ്ങൾക്കും പേരുകേട്ട നിയമപാലകരില്ലാത്ത ഓസ്‌ട്രേലിയയിലെ ഉൾനാടൻ പട്ടണം

ഓസ്‌ട്രേലിയയിലെ ഒരുൾനാടൻ പട്ടണമായ ഫ്രെഗോണിൽ ദിനംപ്രതി നടക്കുന്ന ലൈംഗീകാതിക്രമങ്ങളുൾപ്പടെയുള്ള കുറ്റകൃത്യങ്ങൾ കണക്കറിയാത്തവിധം നിരവധിയാണ്. വെറും മുന്നൂറോളം പേർ താമസിക്കുന്ന ഈ പട്ടണം ഭയാനകമാംവിധം വിജനമാണ്. ചെമ്മണ്ണ് വിരിച്ച ഈ മരുഭൂമിയിൽ നിയമപാലകരില്ല എന്നത് ഒരു വലിയ കുറവാണ്. 2016 ഇവിടുത്തെ ക്ലിനിക്കിൽ ജോലിയ്ക്കായെത്തിയ ഒരു നഴ്സിന്റെ ദാരുണ കൊലപാതകത്തോടെയാണ് ഇവിടെ ഒരു പോലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യം അധികൃതരുടെ ശ്രദ്ധയിൽ പെടുന്നത്. ഗെയ്ൽ വുഡ്‌ഫോർഡ് എന്ന 56 കാരിയായ നഴ്സിനെ 2016 ൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, അധികം ആഴത്തിലല്ലാത്ത ഒരു കുഴിയിൽ മറവ് ചെയ്തിരുന്നു. പല കുറ്റകൃത്യങ്ങളും ചെയ്തിട്ടുള്ള ഡഡ്‌ലി ഡേവി എന്ന 34 കാരനായ പരിസരവാസിയാണ് കൊലയാളിയെന്നു തെളിയുകയും അയാൾക്ക് കുറഞ്ഞത് 32 വർഷത്തെ തടവ് വിധിയ്ക്കുകയും ചെയ്തു. ഇതോടെ ഇത്തരം ഉൾനാടൻ പ്രദേശങ്ങളിലേക്ക് പോകുന്ന ആരോഗ്യപ്രവർത്തകരുടെ കൂടെ ലൈസൻസുള്ള ഒരാൾ കൂടെ അനുഗമിക്കണമെന്ന “ഗെയ്ൽ നിയമം” നടപ്പിലാക്കാൻ ഉത്തരവായി. ഇപ്പോഴത്തെ സാഹചര്യത്തിൽ
അത്യാവശ്യ ഘട്ടങ്ങളിൽ ഒന്നര മണിക്കൂറെടുത്താൽ മാത്രമേ പോലീസ് ഉദ്യോഗസ്ഥർക്ക് ഫ്രെഗോണിലേക്കെത്താൻ കഴിയൂ.

Related Topics

Share this story