Times Kerala

കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ഇസഹാക്കിന് രണ്ടാം പിറന്നാൾ

 
കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും  ഇസഹാക്കിന്  രണ്ടാം പിറന്നാൾ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ.താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ ആരാധകർ സന്തോഷപൂർവ്വമാണ് ഏറ്റെടുക്കാറുള്ളത്.പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച മകൻ ഇസഹാക്കിന്റെ ജനന വാര്‍ത്തയും സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.കുഞ്ഞിന്റെ ജനനം മുതലുള്ള എല്ലാ കാര്യങ്ങളും കുഞ്ചോക്കോ ബോബൻ ആരാധകരോട് പങ്കുവയ്ക്കാൻ മറക്കാറില്ല..എന്നാൽ ഇപ്പോൾ രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന മകന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ‘അമ്മ പ്രിയ . ഒരു സ്‌കൂട്ടറില്‍ സ്റ്റെലായി ഇരിയ്ക്കുന്ന ഇസഹാക്കാണ് ചിത്രത്തിൽ. .ചിത്രത്തിന് താഴെ ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Related Topics

Share this story