Times Kerala

ചതുർമുഖത്തിന്റെ സക്സസ് സോങ് പുറത്ത്

 
ചതുർമുഖത്തിന്റെ സക്സസ് സോങ് പുറത്ത്

മഞ്ജുവാര്യര്‍-സണ്ണി വെയ്ന്‍ പുതിയ ചിത്രം ചതുര്‍മുഖത്തിന്റെ സക്സസ് സോങ് പുറത്ത്.സിനിമയുടെ മേക്കിംഗ് ഷോട്ടുകള്‍, പ്രമോഷന്‍ വീഡിയോ ക്ലിപ്പുകള്‍, ഗാനത്തിന്റെ മേക്കിങ് വിഷ്വലുകൾ  എന്നിവ ഉള്‍പ്പെട്ട ഗാനം റെക്കോഡ് ചെയ്തത് എന്‍എച്ച്ക്യു സ്റ്റുഡിയോസിലാണ്.ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് വിധു പ്രതാപും മിഥുന്‍ അശോകനും ചേർന്നാണ് . റാപ്പിംഗ് വരികൾ പാടിയിരിക്കുന്നത് മലയാളി റാപ്പറായ ഇന്ദുലേഖ വാര്യരാണ്.രഞ്ജീത്ത് കമല ശങ്കറും, സലില്‍.വി യും ചേര്‍ന്നു സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാണം ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ജിസ് ടോംസും, ജസ്റ്റിന്‍ തോമസും ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നു.മികച്ച  സ്വീകാര്യതയാണ് ചിത്രത്തിന്  ലഭിച്ചത് .

Related Topics

Share this story