Times Kerala

റോമൻ ഫുട്ബാൾ താരം ക്രിസ് സ്മാളിങ്ങിന്റെ വീട്ടിൽ കവർച്ച; കുടുംബത്തെ മുഴുവൻ തോക്കുകാണിച്ച്‌ ഭയപ്പെടുത്തി മൂന്ന് ആയുധധാരികൾ

 
റോമൻ ഫുട്ബാൾ താരം ക്രിസ് സ്മാളിങ്ങിന്റെ വീട്ടിൽ കവർച്ച; കുടുംബത്തെ മുഴുവൻ തോക്കുകാണിച്ച്‌ ഭയപ്പെടുത്തി മൂന്ന് ആയുധധാരികൾ

വെള്ളിയാഴ്ച പുലർച്ചെ റോമൻ ഫുട്ബാൾ താരം ക്രിസ് സ്മാളിങ്ങിന്റെ വീട്ടിൽ കവർച്ച നടന്നു. ആയുധധാരികളായ മൂന്നു പേർ വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറി തോക്കുകാണിച്ച് ഭയപ്പെടുത്തിയാണ് മോഷണം നടത്തിയത്. ക്രിസും ഭാര്യയും രണ്ടു വയസ്സുള്ള കുഞ്ഞും ആ സമയം വീട്ടിലുണ്ടായിരുന്നു. കവർച്ചക്കാർ ക്രിസിനെ ഭീഷണിപ്പെടുത്തി വീട്ടിനകത്തെ സേഫ് തുറക്കാൻ നിർബന്ധിച്ചു. ആഭരണങ്ങളും റോളക്സ് വച്ചുമുൾപ്പടെ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമായി എന്നാണ് താരം അറിയിച്ചത്.. സംഭവത്തെത്തുടർന്ന് ക്രിസിന്റെ ഭാര്യയാണ് പോലീസിനെയറിയിച്ചത്. റോമിൽനിന്നും 40 കിലോമീറ്റർ തെക്കായുള്ള ഇവരുടെ വില്ലയിലേയ്ക്ക് രാവിലെ 5 മണിയ്ക്ക് പോലീസെത്തി. സംഭവത്തെക്കുറിച്ച് പോലീസ് ഇപ്പോഴും അന്വേഷണം നടത്തിവരികയാണ്.

Related Topics

Share this story