Times Kerala

റോമിലെ കുടപോലെയുള്ള പൈൻ മരങ്ങൾക്ക് നാശം വിതച്ച് യു എസിൽ നിന്നുമുള്ള അപകടകാരിയായ പരാന്നഭോജി; ശേഷിക്കുന്നവയെ എന്തുവിലകൊടുത്തും രക്ഷിക്കാനൊരുങ്ങി റോമിലെ അധികൃതർ.

 
റോമിലെ കുടപോലെയുള്ള പൈൻ മരങ്ങൾക്ക് നാശം വിതച്ച് യു എസിൽ നിന്നുമുള്ള അപകടകാരിയായ പരാന്നഭോജി; ശേഷിക്കുന്നവയെ എന്തുവിലകൊടുത്തും രക്ഷിക്കാനൊരുങ്ങി റോമിലെ അധികൃതർ.

കുടപോലെയുള്ള പൈൻ മരങ്ങൾ റോമിന്റെ പ്രത്യേകതയാണ്.എന്നാൽ യു എസിൽ നിന്നുമുള്ള അപകടകാരിയായ പരാന്നഭോജി കാരണം ഇത്തരം 80 ശതമാനത്തോളം പൈനുകളാണ് നശിച്ചുപോയത്.. ശേഷിക്കുന്നവയെ ആരോഗ്യത്തോടെ നിലനിർത്താനായി പാടുപെടുകയാണ് റോമിലെ അധികൃതർ. ആമയുടെ ആകൃതിയിലുള്ള “പൈൻ ടോർട്ടോയിസ് സ്കെയിൽ” എന്നൊരിനം ഷഡ്പദമാണ് ഈ നാശത്തിനു കാരണം. ഇവ പുറപ്പെടുവിക്കുന്ന തേൻപോലെയുള്ള സ്രവം പിന്നീട് കറുത്തനിറത്തിലുള്ള പൂപ്പലായി ഇലകളെയും മരച്ചില്ലകളെയും ആവരണം ചെയ്യുന്നു. ഇത് ആ മരത്തിന്റെ പൂർണ്ണ നാശത്തിന് കാരണമാകുന്നു. അടുത്തടുത്ത് മരങ്ങൾ നിൽക്കുന്നതിനാൽ ഈ രോഗം പകരുന്നതിന്റെ വേഗതയേറുന്നു. പരിസ്ഥിതി പ്രവർത്തകരുമായി ചേർന്ന് പത്തുലക്ഷത്തോളം വൃക്ഷങ്ങൾ സംരക്ഷിക്കുന്നതിനായി ലാസിയോ പ്രസിഡന്റ് നിക്കോള സിങ്കാരെട്ടി 435,000പൗണ്ടാണ് (ഏകദേശം 32400000 രൂപ) വകയിരുത്തിയിരിയ്ക്കുന്നത്. ഇതുകൂടാതെ “ഓക്സിജൻ പ്രോജക്ടിന്റെ” ഭാഗമായി അറുപത് ലക്ഷത്തോളം മരങ്ങൾ വച്ചുപിടിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. അതിന് മുന്നോടിയായി അവശേഷിയ്ക്കുന്നവയെ സംരക്ഷിക്കേണ്ടതുണ്ട്. എന്തുവിലകൊടുത്തും ഇവയെ സംരക്ഷിക്കാനുള്ള ഒരുക്കത്തിലാണ് റോമിലെ അധികൃതർ.

Related Topics

Share this story