Times Kerala

നിയന്ത്രണം വിട്ട ടോറസ് രണ്ട് വാഹനങ്ങളിൽ കുട്ടിയിടിച്ച് അപകടം ; ഒരാൾക്ക് പരിക്ക്

 
നിയന്ത്രണം വിട്ട ടോറസ് രണ്ട് വാഹനങ്ങളിൽ കുട്ടിയിടിച്ച് അപകടം ; ഒരാൾക്ക് പരിക്ക്

പെരുമ്പാവൂർ: പെരുമ്പാവൂർ വല്ലത്ത് എം.സി.റോഡിൽ നിയന്ത്രണം വിട്ട ടോറസ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് അപകടം. തുടർന്ന് ടോറസ് ഡ്രൈവറെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെരുമ്പാവൂർ ഭാഗത്ത് നിന്നുവന്ന ടോറസ് എതിർ ദിശയിൽ എത്തിയ ലോറികളിൽ ഇടിക്കുകയായിരുന്നു. ടോറസിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് സമീപത്തെ വ്യാപാരികൾ വ്യക്‌തമാക്കി .

Related Topics

Share this story