Times Kerala

ഫേസ്ബുക്, ട്വിറ്റെർ എന്നിവയുൾപ്പടെയുള്ള സമൂഹമാധ്യമങ്ങൾ താത്കാലികമായി തടഞ്ഞ് പാകിസ്ഥാൻ

 
ഫേസ്ബുക്,  ട്വിറ്റെർ എന്നിവയുൾപ്പടെയുള്ള സമൂഹമാധ്യമങ്ങൾ താത്കാലികമായി തടഞ്ഞ് പാകിസ്ഥാൻ

മുഹമ്മദ് നബിയെ നിന്ദിക്കുന്ന തരത്തിലുള്ള കാർട്ടൂണുകൾക്കെതിരെ കുറച്ചു നാളുകളായി തീവ്ര ഇസ്ലാമിസ്റ്റുകൾ നടത്തിവരുന്ന ഫ്രഞ്ച് വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി, ഫേസ്ബുക്, ട്വിറ്റെർ എന്നിവയുൾപ്പടെയുള്ള സമൂഹമാധ്യമങ്ങൾ താത്കാലികമായി തടഞ്ഞ് പാകിസ്ഥാനിലെ ആഭ്യന്തര മന്ത്രാലയം. ഇതിന്റെ വ്യക്തമായ കാരണങ്ങൾ അറിവായിട്ടില്ല. കിഴക്കൻ ലാഹോറിൽ പോലീസ് ഒരു വലിയ പ്രകടനം നിയന്ത്രിക്കാനൊരുങ്ങുകയാണെന്ന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഏപ്രിൽ 20 ന് മുൻപായി ഫ്രഞ്ച് അംബാസിഡറെ പുറത്താക്കണമെന്ന ഭീഷണിയോടുകൂടിയ പ്രതിഷേധത്തിൽ തെഹ്രീക്ക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (ടി എൽ പി ) പാർട്ടിയുടെ നേതാവ് സാദ് റിസ്വിയെ തടഞ്ഞുവച്ചതിനെത്തുടർന്നാണ് പ്രക്ഷോഭം ശക്തമായത്. എന്നാൽ റിസ്വി, മുൻനിര പ്രക്ഷോഭകരോട് സമരത്തിൽ നിലകൊള്ളാൻ ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തു പലയിടങ്ങളിലായി ഇതിന്റെ പേരിൽ ടി എൽ പി പാർട്ടി പ്രവർത്തകരുമായി പോലീസ് ഏറ്റുമുട്ടുകയുണ്ടായി. ഇസ്ലാം മതത്തിന് ഭംഗമേൽക്കുന്നതരത്തിലുള്ള ഏതൊരു പ്രവർത്തിയെയും ശക്തമായി എതിർത്ത് അതിനു തക്കതായ ശിക്ഷ കുറ്റം ചെയ്യുന്നവർക്ക് നല്കുന്നതുവരെ പോരാടുന്ന പാകിസ്ഥാനിലെ പാർട്ടിയാണ് ടി എൽ പി. റിസ്വിയുടെ അറസ്റ്റിനെത്തുടർന്നുണ്ടാവുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, ഫ്രഞ്ച് പൗരന്മാരോടും കമ്പനികളോടും തത്കാലത്തേയ്ക്ക് പാകിസ്ഥാനിൽ നിന്നും പോകാനായി ഫ്രഞ്ച് എംബസ്സി ആവശ്യപ്പെട്ടിട്ടുണ്ട്

Related Topics

Share this story