Times Kerala

ബോളിവുഡ് താരം വിക്കി കൗശൽ കോവിഡ് മുക്തനായി

 
ബോളിവുഡ് താരം വിക്കി കൗശൽ കോവിഡ്  മുക്തനായി

ബോളിവുഡ് യുവ താരം വിക്കി കൗശൽ കോവിഡ് മുക്തനായി. താരം തന്നെയാണ് കോവിഡ് നെഗറ്റീവായതിന്റെ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ ആരധകരോട് പങ്കുവച്ചത്.ധർമ പ്രൊഡക്ഷൻസ് നിർമിക്കുന്ന മിസ്റ്റർ ലേലേയുടെ ഷൂട്ടിങ്ങിനിടെ ഈ മാസം 5നായിരുന്നു വിക്കി കൗശലിന് കോവിഡ് ബാധിച്ചത്.ഒപ്പം അഭിനയിച്ച നടി ഭൂമി പഡ്നേക്കറിന് കൊവിഡ് ബാധിച്ചതിനു പിന്നാലെയാണ് വിക്കി കൗശലിനും വൈറസ് ബാധ സ്ഥിരീകരിച്ചത്.എന്നാൽ ഭൂമി പഡ്നേക്കറിന് കൊവിഡ് ഇതുവരെ ഭേദമായിട്ടില്ല.കഴിഞ്ഞ ദിവസമാണ് താരം രോഗമുക്തി നേടിയതിന് വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസയറിയിച്ചവർക്കും പ്രാർഥിച്ചവർക്കും ഇൻസ്റ്റാഗ്രാമിലൂടെ നന്ദി അറിയിച്ചത്.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

Related Topics

Share this story