Times Kerala

ചെറുപ്പക്കാരായ വർക്കിംഗ് പ്രൊഫഷണലുകൾക്ക് ഇൻഡസ്ട്രി കേന്ദ്രീകൃത പഠനാനുഭവത്തിനായി ഹീറോ ഗ്രൂപ്പിന്‍റെ ‘ഹീറോ വയേർഡ്’

 
ചെറുപ്പക്കാരായ വർക്കിംഗ് പ്രൊഫഷണലുകൾക്ക് ഇൻഡസ്ട്രി കേന്ദ്രീകൃത പഠനാനുഭവത്തിനായി ഹീറോ ഗ്രൂപ്പിന്‍റെ ‘ഹീറോ വയേർഡ്’

ഹീറോ ഗ്രൂപ്പ് പുതിയ എഡ്ടെക് കമ്പനിയായ ഹീറോ വയേർഡിന്‍റെ ലോഞ്ച് പ്രഖ്യാപിച്ചു. ആദ്യാവസാന പഠന ഇക്കോസിസ്റ്റം നൽകുന്നതിനായി ലക്ഷ്യമിടുന്ന എഡ്ടെക് സംരംഭം, മൊത്തത്തിലുള്ള പ്രൊഫഷണൽ വളർച്ചയിലൂടെ പഠിതാക്കളെ, വളർന്നു വരുന്ന ജോലികൾക്കും പ്രൊഫനുകൾക്കും ഉതകുന്ന തരത്തിൽ ഇൻഡസ്ട്രി റെഡിയാക്കുന്നു.

ഇന്നത്തെ മത്സരാത്മക ഡൈനാമിക് സാഹചര്യത്തിൽ വളർന്നുവരുന്ന ടെക്നോളജികളും പുതുയുഗ നൈപുണ്യങ്ങളും ജോലികളുടെ പ്രകൃതവും അവ ചെയ്യാൻ വേണ്ട കഴിവുകളും ആകെ മാറ്റി മറിച്ചു. ഇൻഡസ്ട്രി 4.1-നായി പ്രൊഫഷണലുകളെ പരിശീലിപ്പിച്ച്, ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്ന സർക്കാരിന്‍റെ ലക്ഷ്യത്തെ ത്വരിതപ്പെടുത്തി, ഈ വിടവ് നികത്താനാണ് ഹീറോ വയേർഡ് ശ്രമിക്കുന്നത്.

ഫിനാൻസും ബന്ധപ്പെട്ട ടെക്നോളജികളിലും സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ, ഡാറ്റാ സയൻസ്, മെഷീൻ ലേർണിംഗ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്നിവയിൽ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകൾ, ഫുൾ സ്റ്റാക്ക് ഡെവലപ്മെന്‍റ്, ഗെയിം ഡിസൈൻ, സംരംഭകത്വ ചിന്തയും ഇന്നൊവേഷനും പോലുള്ള വ്യാവസായിക പ്രസക്തമായ കോഴ്സുകളാണ് ഹീറോ വയേർഡ് നൽകുന്നത്. ഡിസൈൻ, ഇലക്ട്രോണിക്സ്, ലീഡർഷിപ്പ്, ഹെൽത്ത് മാനേജ്മെന്‍റ്, എമേർജിംഗ് ടെക്നോളജികൾ തുടങ്ങിയ ഡൊമെയ്നുകളിലായിരിക്കും ഭാവി പ്രോഗ്രാമുകൾ.

“ഇന്ത്യ ഇന്ന് നേരിടുന്നത് തനതായൊരു “എംപ്ലോയബളിറ്റി പാരഡോക്സ്” ആണ്, നൈപുണ്യമുള്ള പ്രൊഫഷണലുകളുടെ ലഭ്യതക്കുറവ്. എന്നിട്ടും ഗ്രാജുവേറ്റുകൾക്ക് ജോലി കണ്ടെത്താൻ കഴിയുന്നില്ല. അതിന് കാരണം ഇൻഡസ്ട്രി 4.1-ന് വേണ്ട നൈപുണ്യങ്ങൾ അവർ സ്വായത്തമാക്കിയിട്ടില്ല എന്നതാണ്. സർക്കാരിന്‍റെ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിലുള്ള ഡിജിറ്റൽ ഇന്ത്യാ പദ്ധതി ഓൺലൈൻ പഠന സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത അടിവരയിടുന്നു. എല്ലാ പഠിതാക്കൾക്കും ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്ക് തുല്യമായ ആക്‌സസും അക്കാദമിക് ബാങ്കിംഗ് ക്രെഡിറ്റുകളിലൂടെ പഠന ഫ്ളെക്സിബിളിറ്റിയുമാണ് അത് വിഭാവനം ചെയ്യുന്നത്. ഹീറോ ഗ്രൂപ്പിന്‍റെ അനുഭവ സമ്പത്തിൽ നിന്നാണ് ഹീറോ വയേർഡ് ഉദയം ചെയ്തിരിക്കുന്നത്. ഇൻഡസ്ട്രിയിൽ ഇന്ന് കാണുന്ന നൈപുണ്യങ്ങളുടെ വിടവുകൾ നികത്താനും ചെറുപ്പക്കാരായ തൊഴിൽശക്തിയെ അവരുടെ ഭാവി വളർച്ചയ്ക്ക് ഉതകുന്ന തരത്തിൽ മൊത്തത്തിലുള്ള പ്രൊഫഷണൽ വികാസത്തിനായി മെന്‍റർ ചെയ്യാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്” – ഹീറോ വയേർഡ്, സ്ഥാപകനും സിഇഒയുമായ അക്ഷയ് മുഞ്ചാൽ പറഞ്ഞു.

ഹീറോ വയേർഡ് പലതരം കോഴ്സുകളാണ് നൽകുന്നത്. ഇവയിൽ ചിലത് വർക്കിംഗ് പ്രൊഫഷണലുകളെ ഉദ്ദേശിച്ചുള്ളതാണ്. ഈ ക്ലാസുകൾ വാരാന്ത്യത്തിലായിരിക്കും. മറ്റ് കോഴ്സുകൾ പൂർണ്ണസമയ കോഴ്സുകളായിരിക്കും. ഉയർന്ന ഇടപെടീൽ സാധ്യമാകുന്ന വൺ ഓൺ വൺ ഇന്‍ററാക്റ്റീവ് സെഷനുകളിലൂടെ പ്രീമിയം പഠനാനുഭവം നൽകുന്നതിന് ഡിസൈൻ ചെയ്തിരിക്കുന്ന കോഴ്സുകളാണിവ. ഇവയിലൂടെ തത്സമയ ഓൺലൈൻ ക്ലാസുകൾ, സംശയ നിവാരണം, വ്യക്തിപരമാക്കിയ മെന്‍റർഷിപ്പ് സെഷനുകൾ എന്നിവ നൽകുന്നു. ഹീറോ വയേർഡ് പഠനാനുഭവ പ്ലാറ്റ്‌ഫോം നിർമ്മിച്ചിരിക്കുന്നത് പഠനം കാര്യക്ഷമമാക്കാനുള്ള ഫീച്ചറുകളോടെയാണ്. ഇതിനായി ഗെയ്മിഫിക്കേഷൻ, ഇന്‍ററാക്റ്റീവ് സപ്പോർട്ട്, സമപ്രായക്കാരുടെ പരസ്പര സംവാദം, ഹൈ ക്വാളിറ്റി ഉള്ളടക്കം, ഹൈ എൻഗേജ്മെന്‍റ് ഡ്രിവൺ ഓൺലൈൻ ഇൻസ്ട്രക്ടർ ലെഡ് ക്ലാസുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തുന്നു.

“ഹീറോ ഗ്രൂപ്പിന്‍റെ തുടക്കം 1956-ലാണ്. മുഞ്ചാൽ സഹോദരന്മാർ ഹീറോ സൈക്കിൾസ് ലിമിറ്റഡ് സ്ഥാപിച്ചതാണ് തുടക്കം. ഇന്ത്യയിലെ ടോപ് 10 ബിസിനസ് സ്ഥാപനങ്ങളി ഒന്നായ കമ്പനിയുടെ പ്രമോട്ടർമാർ പിന്നീട് 1964-ൽ വിദ്യാഭ്യാസ രംഗത്തേക്കും കടന്നു, അവരുടെ ഏറ്റവും പുതിയ സംരംഭമാണ് BML മുഞ്ചാൽ യൂണിവേഴ്സിറ്റി. സ്ഥാപനങ്ങളെ മുന്നോട്ടു നയിക്കാൻ വേണ്ട കഴിവും അറിവും നൈപുണ്യവുമുള്ള ഫ്യൂച്ചർ ലീഡർമാരെ വാർത്തെടുക്കുക ആണ് വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകൾ കൊണ്ട് ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. ഈ മേഖലയിൽ പതിറ്റാണ്ടുകളുടെ അനുഭവ പരിചയമുള്ളതിനാൽ മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ വ്യവസായ മേഖലയിൽ വിദഗ്ദ്ധ തൊഴിൽശക്തിയുടെ ആവശ്യകത ഞങ്ങൾ തിരിച്ചറിഞ്ഞു. ഏറ്റവും ഉയർന്ന ഗ്ലോബൽ സ്റ്റാൻഡേർഡുകളിൽ പ്രായോഗിക അറിവുകൾ പകർന്നു നൽകുന്നതിലാണ് ഞങ്ങൾ എന്നും വിശ്വസിച്ചിരുന്നത്. ഹീറോ വയേർഡ് ഈ ദിശയിലുള്ള പുതിയൊരു മുന്നേറ്റമാണ്. ഹീറോ വയേർഡിൽ ഞങ്ങൾ ലക്ഷ്യമിടുന്നത് പഠിതാക്കൾക്ക് പ്രീമിയം പഠനാനുഭവം നൽകാനാണ്. ഇതിൽ തന്നെ പ്രഥമ പരിഗണന നൽകുന്നത് വ്യക്തിപരമാക്കിയ മെന്‍റർ-മെന്‍റി ആശയവിനിമയങ്ങൾക്കാണ്. ഇത് മെച്ചപ്പെട്ട കരിയറും അവസരങ്ങളും തുറന്നു തരും” – അക്ഷയ് മുഞ്ചാൽ കൂട്ടിച്ചേർത്തു.

Related Topics

Share this story