Times Kerala

റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചു; 7 വയസുകാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

 
റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചു; 7 വയസുകാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

മലപ്പുറം: എടക്കരയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ച ഏഴു വയസുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി. എടക്കര പള്ളിക്കുന്ന് സ്വദേശി എടപ്പറ്റ മൊയ്തീന്റെ മകൻ അമാനാണ് നിസാര പരുക്കുകളോടെ അപകടത്തിൽ നിന്നും രക്ഷപെട്ടത്. കുട്ടി റോഡ് വേഗത്തിൽ മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Related Topics

Share this story