Times Kerala

കോഴിക്കോട് ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷം ;മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനം

 
കോഴിക്കോട് ജില്ലയിൽ  കൊവിഡ് വ്യാപനം രൂക്ഷം ;മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനം

കോഴിക്കോട്:  കൊവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയില്‍  കൂടുതല്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനം.

കോര്‍പ്പറേഷന്‍ പരിധിയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അടിസ്ഥാനത്തിൽ   ഇന്ന് അടിയന്തര കൗണ്‍സില്‍ യോഗം വിളിച്ചു. ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച്ച മാത്രം 1560 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് . ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 21.20 ശതമാനമാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ് രോഗ വ്യാപനം ഏറ്റവും കൂടുതല്‍.

Related Topics

Share this story