Times Kerala

ന്യൂഡൽഹിയിൽ വാരാന്ത്യ കർഫൂ ആരംഭിച്ചു

 
ന്യൂഡൽഹിയിൽ വാരാന്ത്യ കർഫൂ ആരംഭിച്ചു

ന്യൂഡൽഹി: ന്യൂഡൽഹിയിൽ വാരാന്ത്യ കർഫൂ ആരംഭിച്ചു. ഞായറാഴ്ച്ച അർധരാത്രി വരെയാണ് കർഫു. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുവാദം. കർഫൂ പാസ് ഉള്ളവർക്ക് മാത്രമാണ് പുറത്തിറങ്ങാൻ അനുവാദം. വിവാഹം പോലെയുള്ള ചടങ്ങുകൾക്ക് പാസ് എടുക്കണം.

സിനിമഹാളിൽ 30 % മാത്രമായിരിക്കും സീറ്റിംഗ് പരിധി. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. എന്നാൽ വിതരണം ചെയ്യുന്നതിന് തടസ്സമില്ല. മാളുകളും ,ജിമ്മുകളും,ഓഡിറ്റോറിയങ്ങളും അടച്ചിട്ടിരിക്കുകയാണ്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ പരിശോധന തുടരുകയാണ്.

 

Related Topics

Share this story