Times Kerala

തമിഴ്‌നടൻ വിവേക് അന്തരിച്ചു

 
തമിഴ്‌നടൻ വിവേക് അന്തരിച്ചു

തമിഴ്‌നടൻ വിവേക് അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് ഹൃദയാഘാതം മൂലം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ നടനെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

നടന്റെ നില അതീവഗുരുതരമെന്ന്  ചൂണ്ടിക്കാട്ടി ഇന്നലെ മെഡിക്കൽ ബുള്ളറ്റിൻ ഇറങ്ങിയിരുന്നു. മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടി. 2009 – രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.

Related Topics

Share this story