Times Kerala

ഞായറാഴ്ച്ച കോഴിക്കോട് സമ്പൂർണ ലോക്ക് ഡൗണില്ലെന്ന് ജില്ലാ കളക്ടർ

 
ഞായറാഴ്ച്ച കോഴിക്കോട് സമ്പൂർണ ലോക്ക് ഡൗണില്ലെന്ന് ജില്ലാ കളക്ടർ

കോഴിക്കോട് : ഞായറാഴ്ച്ച കോഴിക്കോട് സമ്പൂർണ ലോക്ക് ഡൗണില്ലെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു. തന്റെ ഫേസ്ബുക്ക് പേജിൽ വന്ന കമെന്റിന് മറുപടിയായിട്ടാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. നിലവിൽ കോഴിക്കോട് ജില്ലയിൽ ലോക്ക് ഡൗണില്ല.കർശന നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുണ്ട്.

ഞായറാഴ്ച്ച കോഴിക്കോട് സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ കണ്ടൈൻമെൻറ് സോണുകളിൽ നിരോധനഞ പ്രഖ്യാപിച്ചു. ആരാധനാലയങ്ങളിൽ ചടങ്ങുകൾ മാത്രം നടത്തും. അഞ്ചിൽ കൂടുതൽ പേർക്ക് പ്രവേശനം ഉണ്ടാകില്ല.

 

Related Topics

Share this story