Times Kerala

നടന്‍ വിവേകിന്‍റെ നില അതീവ ഗുരുതരം; മെഡിക്കല്‍ ബുള്ളറ്റിന്‍

 
നടന്‍ വിവേകിന്‍റെ നില അതീവ ഗുരുതരം; മെഡിക്കല്‍ ബുള്ളറ്റിന്‍

ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് നടൻ വിവേകിന്‍റെ നില ഗുരുതരാമെന്ന് മെഡിക്കൽ റിപ്പോർട്ട്. വടപളനിയിലെ എസ്ആര്‍എം ഇന്‍സ്റ്റിറ്റ‍്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അബോധാവസ്ഥയിലായിരുന്ന അദ്ദേഹത്തെ ഉറ്റ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.’അക്യൂട്ട് കൊറോണറി സിന്‍ഡ്രോ’മിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചതെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഇതിനു കാരണം കൊവിഡ് വാക്സിനേഷന്‍ ആവണമെന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

Related Topics

Share this story