Times Kerala

ബിരിയാണി’ ഒടിടി ആയി റിലീസ് ചെയ്യും

 
ബിരിയാണി’ ഒടിടി ആയി റിലീസ് ചെയ്യും

കൊച്ചി: ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സ്വന്തമാക്കിയ ‘ബിരിയാണി’ എന്ന ചിത്രം ഒടിടി വഴി ഉടന്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ . ഈ മാസം ഇരുപത്തിയൊന്നാം തീയതി ‘കേവ്’ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പുറത്തിറങ്ങുകയെന്നും അവർ അറിയിച്ചു. സജിന്‍ ബാബു സംവിധാനം ചെയ്ത ചിത്രം ദേശീയ അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയതിന് പിന്നാലെ തീയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. ബിരിയാണിയിലെ അഭിനയത്തിനാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ കനി കുസൃതിയെ മികച്ച നടിയായി തെരഞ്ഞെടുത്തത്.

Related Topics

Share this story