Times Kerala

കോഴിക്കോട്  ഇന്ന് 1560 പേർക്ക് കൂടി കോവിഡ്

 
കോഴിക്കോട്  ഇന്ന് 1560 പേർക്ക് കൂടി കോവിഡ്

കോഴിക്കോട് :ജില്ലയില്‍ ഇന്ന് 1560 പേർക്ക് കൂടി കോവിഡ്  . ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1523 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7801 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 464 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

21.20 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,038 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. വീടുകളില്‍ ചികിത്സയിലുള്ളത് 7831 പേരാണ്. മറ്റു ജില്ലകളില്‍ 48 കോഴിക്കോട് സ്വദേശികള്‍ ചികിത്സയിലുണ്ട്. 1,29,307 പേരാണ് ഇതുവരെ രോഗമുക്തരായത്. 542 പേരുടെ മരണമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തത്.ഇതുവരെ 15,76,217 ആളുകള്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമായി. 1,39,941 പേര്‍ക്ക് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Related Topics

Share this story