Times Kerala

‘തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ’; കേരള പൊലീസ്​ പങ്കുവച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ

 
‘തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ’; കേരള പൊലീസ്​ പങ്കുവച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ

‘തെറ്റു ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ’ എന്ന തലവാചകത്തോടെ കേരള പൊലീസ്​ പങ്കുവച്ച വീഡിയോ വൈറൽ. ട്രാഫിക് ബോധവൽക്കരണവുമായി ബന്ധപ്പെട്ടാണ്​ ഫേസ്ബുക് പേജിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്​. നിയമം ലംഘിച്ചു ഒരു ബൈക്കിൽ മൂന്ന് പേർ സഞ്ചരിക്കുകയും, തുടർന്ന് പൊലീസിനെ കണ്ട് ബൈക്ക് നിർത്തി തിരികെ പോവുന്നതാണ് സംഭവം. വാഹനത്തിൽ നിന്ന് ഇറങ്ങി നടന്നയാളുടെ മുമ്പിൽ പൊലീസ് ജീപ്പ് വന്നു നിൽക്കുന്നതും വീഡിയോയിൽ കാണാം.

വീഡിയോ കാണാം…

Related Topics

Share this story