Times Kerala

മ​മ​ത ബാ​ന​ര്‍​ജി​യും ബി​ജെ​പി നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള വാ​ക്പോ​ര് തു​ട​രു​ന്നു

 
മ​മ​ത ബാ​ന​ര്‍​ജി​യും ബി​ജെ​പി നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള വാ​ക്പോ​ര് തു​ട​രു​ന്നു

ന്യൂ​ഡ​ല്‍​ഹി: പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യും ബി​ജെ​പി നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള വാ​ക്പോ​ര് തു​ട​രു​ന്നു. ഭ​ര​ണ​ഘ​ട​ന​യെ​പ്പോ​ലും മാ​നി​ക്കാ​ത്ത ഭ​ര​ണ​മാ​ണ് മ​മ​ത കാ​ഴ്ച​വ​യ്ക്കു​ന്ന​ത് എ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ് ​കു​റ്റ​പ്പെ​ടു​ത്തി. ജ​ന​ങ്ങ​ള്‍​ക്ക് മ​മ​ത​യു​ടെ ഭ​ര​ണം മ​ടു​ത്തു തു​ട​ങ്ങി​യി​രി​ക്കു​ന്നു. അ​വ​ര്‍ മ​മ​ത​യെ ത​ള്ളി​ക്ക​ള​യു​ക​യാ​ണ്. അ​തി​ന്‍റെ ആ​ദ്യ പ​ടി​യാ​ണ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ ക​ന​ത്ത തി​രി​ച്ച​ടി​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി അം​ഗീ​ക​രി​ക്കാ​ന്‍ മ​മ​ത ത​യ​റാ​കു​ന്നി​ല്ല. ഇന്ത്യയില്‍ നി​ല​നി​ല്‍​ക്കു​ന്ന വ്യ​വ​സ്ഥ​ക​ള്‍​ക്കു​ള്ളി​ല്‍ നി​ന്ന് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും മ​മ​ത​യ്ക്കി​ല്ല- ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു.

Related Topics

Share this story