Times Kerala

കാർ അപകടത്തിൽപ്പെട്ടു ; കാ​ല്‍​ന​ട​യാ​ത്രി​ക​നാ​യ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

 
കാർ അപകടത്തിൽപ്പെട്ടു ; കാ​ല്‍​ന​ട​യാ​ത്രി​ക​നാ​യ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

തൃശൂര്‍: തൃശ്ശൂരിൽ കാര്‍ അപകടം . കാല്‍നട യാ​ത്രി​ക​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. മതിലകത്ത് കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അ​പ​ക​ടം നടന്നത് . കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ടു മ​ര​ത്തി​ലി​ടി​ച്ച ശേ​ഷം കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.കാ​ല്‍​ന​ട​യാ​ത്രി​ക​നാ​യ മ​തി​ല​കം കൂ​ളി​യേ​ട​ത്ത് വീ​ട്ടി​ല്‍ ക​റുപ്പ​ന്‍ ( 74), കാ​ര്‍ ​യാ​ത്രി​ക​രാ​യ കോ​ണ​ത്തു​കു​ന്ന് മാ​ട​ത്തി​ങ്ക​ല്‍ അ​ര​വി​ന്ദാ​ക്ഷ​ന്‍ ( 54), മാ​ട​ത്തി​ങ്ക​ല്‍ സു​രേ​ഷ് ( 50) എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്

Related Topics

Share this story