Times Kerala

മ​ഥു​ര​യി​ല്‍ 1.1 കോ​ടി രൂ​പ​യു​ടെ വ്യാ​ജ​മ​ദ്യം പി​ടികൂടി

 
മ​ഥു​ര​യി​ല്‍ 1.1 കോ​ടി രൂ​പ​യു​ടെ വ്യാ​ജ​മ​ദ്യം പി​ടികൂടി

മ​ഥു​ര: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ​നി​ന്നാ​യി 1.1 കോ​ടി രൂ​പ​യു​ടെ വ്യാ​ജ​മ​ദ്യം പി​ടികൂടി. ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പെ​ടെ വ്യ​ത്യ​സ്ത വാ​ഹ​ന​ങ്ങ​ളി​ലാ​ണ് മ​ദ്യം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ട് അ​ന്യ​സം​സ്ഥാ​ന മ​ദ്യ​ക്ക​ട​ത്തു​കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ഥു​ര​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ല്‍ 16 മ​ണി​ക്കൂ​റി​നി​ടെ​യാ​ണ് 1.1 കോ​ടി രൂ​പ​യു​ടെ വ്യാ​ജ​മ​ദ്യം പോലീസ് പി​ടി​കൂ​ടി​യ​ത്. കോ​സി ക​ലാ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കോ​ത്ബാ​നി​ല്‍ പ​രി​ശോ​ധ​ന​യ്ക്കി​ടെ 1,198 പെ​ട്ടി​ക​ളി​ലാ​യി 50 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്തു. മ​ദ്യം ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച എ​സ്‌​യു​വി, ട്ര​ക്ക്, ആം​ബു​ല​ന്‍​സ്, കാ​ര്‍ എ​ന്നി​വ​ പി​ടി​ച്ചെ​ടു​ത്തു. നാ​ല് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഷെ​ര്‍​ഗ​ഡി​ല്‍ ട്ര​ക്കി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 40 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യം പി​ടി​കൂ​ടി. 950 ബാ​ഗു​ക​ളി​ലാ​യാ​ണ് മ​ദ്യം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. യ​മു​ന എ​ക്സ്പ്ര​സ്‌​വേ​യി​ല്‍ ട്ര​ക്കി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 350 പെ​ട്ടി​ക​ളി​ലാ​യി 20 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു.

Related Topics

Share this story