Times Kerala

ഹൃദയഭേദകമായ കാഴ്ച ; പ്രസവ സമയത്ത് ചത്തുപോയ നായക്കുട്ടികളെ നഷ്ടപ്പെടാനാകാതെ ഒരമ്മ മനസ്സ് – വീഡിയോ കാണാം

 
ഹൃദയഭേദകമായ കാഴ്ച ;  പ്രസവ സമയത്ത് ചത്തുപോയ നായക്കുട്ടികളെ നഷ്ടപ്പെടാനാകാതെ ഒരമ്മ മനസ്സ് – വീഡിയോ കാണാം

പ്രസവത്തെത്തുടർന്ന് ചത്തുപോയ കുഞ്ഞുങ്ങളെ മറവു ചെയ്യാൻ വിസമ്മതിച്ച്‌ കേഴുന്ന ഒരു തള്ളപട്ടിയുടെ വീഡിയോ വൈറലാവുകയാണ്. ചൈനീസ് പ്രവിശ്യയായ അൻഹുയിയിലെ സുസോവിലാണ് സംഭവം. നായക്കുട്ടികളെ മറവു ചെയ്തിരിയ്ക്കുന്ന കുഴിയ്ക്കടുത്തുപോയി മോങ്ങുന്നതും അവയെ നക്കിത്തുടയ്ക്കുന്നതും വിഡിയോയിൽ കാണാം. തള്ളപ്പട്ടി അഞ്ചാറു തവണ കുഴിമാന്തി അതിന്റെ കുഞ്ഞുങ്ങളെ പുറത്തെടുക്കാൻ ശ്രമിച്ചു എന്നാണ് ഉടമയായ ക്വിൻ പറയുന്നത്. ചത്തകുഞ്ഞിനെ കടിച്ചുപിടിച്ച് വച്ച പട്ടിയുടെ വായിൽ നിന്നും വളരെ പ്രയാസപ്പെട്ട് ക്വിൻ അവയെ എടുക്കുന്നത് വിഡിയോയിൽ ദൃശ്യമാണ്.

Related Topics

Share this story