Times Kerala

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ

 
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: പെണ്‍കുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ. സംഭവത്തിൽ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഷിതിന്‍ ഷിജുവിനെയാണ് പോലീസ് അറസ്റ്റ്‌ ചെയ്തത്. പ്രതി ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയുമായി പരിചയത്തിലാവുകയും കുട്ടിയെ നേരില്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു പെണ്‍കുട്ടിയെ വിളിച്ചു വരുത്തി വിവാഹ വാഗ്‌ദാനം നൽകി ‌ പീഡിപ്പിക്കുകയായിരുന്നു. അതേസമയം, പ്രതി പീഡനശേഷം പെണ്‍കുട്ടിയുമായി അകൽച്ച കാണിച്ചു തുടങ്ങിയതോടെ പെണ്‍കുട്ടി സംഭവം വീട്ടുകാരെ അറിയിച്ചു. ഇതേതുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. പത്തനംതിട്ടയിലെ ഒരു ഉത്സവ സ്ഥലത്ത് നിന്ന് പ്രതിയെ ഇലവുംതിട്ട എസ്എച്ച്‌ഒ എം രാജേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി.

Related Topics

Share this story