Times Kerala

15 കുരങ്ങുകളെ മധ്യപ്രദേശ് വനത്തില്‍ ചത്തനിലയില്‍ കണ്ടെത്തി

 
15 കുരങ്ങുകളെ മധ്യപ്രദേശ് വനത്തില്‍ ചത്തനിലയില്‍ കണ്ടെത്തി

ഭോപ്പാല്‍: മധ്യപ്രദേശില്‍ വനത്തില്‍ 15 കുരങ്ങുകളെ ചത്തനിലയില്‍ കണ്ടെത്തി. ആടുകളുമായി കാട്ടിലെത്തിയ കുട്ടിയാണ് ഗുഹയ്ക്ക് അകത്തും പുറത്തുമായി ചത്ത കുരങ്ങുകളെ കണ്ടെത്തിയത്. വെള്ളത്തിനായുള്ള അടിപിടിയില്‍ കുരങ്ങുകള്‍ ചത്തതാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു നിഗമനം. കൊടും ചൂടില്‍ വനത്തിലെ നദികള്‍ വറ്റിവരണ്ടെങ്കിലും ചില തുരുത്തുകളില്‍ വെള്ളമുണ്ട്.

Related Topics

Share this story