Times Kerala

എച്ച്ഡിഎഫ്സി ബാങ്ക് 21 സോഷ്യൽ സെക്ടർ സ്റ്റാർട്ട് അപ്പുകൾക്ക് സ്മാർട്ട്അപ്പ് ഗ്രാൻഡുകൾ നൽകി

 
എച്ച്ഡിഎഫ്സി ബാങ്ക് 21 സോഷ്യൽ സെക്ടർ സ്റ്റാർട്ട് അപ്പുകൾക്ക് സ്മാർട്ട്അപ്പ് ഗ്രാൻഡുകൾ നൽകി

സ്മാർട്ട്അപ്പ് ഗ്രാൻഡസ് 2021-ന്‍റെ നാലാം പതിപ്പിലെ വിജയികളെ എച്ച്ഡിഎഫ്സി ബാങ്ക് ഇന്ന് പ്രഖ്യാപിച്ചു. സോഷ്യൽ സെക്ടറിൽ പ്രവർത്തിക്കുന്ന 21 സ്റ്റാർട്ട്അപ്പുകളെയാണ് കർശനമായ സ്ക്രീനിംഗ് പ്രോസസിലൂടെ തിരഞ്ഞെടുത്തത്. രാജ്യത്ത് ഉടനീളമുള്ള സ്റ്റാർട്ട്അപ്പുകളിൽ നിന്ന് ലഭിച്ച 300 അപേക്ഷകളിൽ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. സമൂഹത്തിനും പരിസ്ഥിതിക്കും സുസ്ഥിരമായ മാറ്റം കൊണ്ടുവരാനുള്ള സവിശേഷ പരിഹാരങ്ങൾ മുന്നോട്ടു വെയ്ക്കുന്ന സ്റ്റാർട്ട്അപ്പുകളെ വളർത്താൻ ഉദ്ദേശിച്ചുള്ളതാണ് ഈ ഗ്രാൻഡുകൾ. ബാങ്കിന്‍റെ സാമൂഹിക പദ്ധതികൾക്കുള്ള സ്ഥാപനമായ #Parivartan എന്നതിലൂടെയാണ് ഈ ഗ്രാൻഡുകൾ നൽകുന്നത്.

2017-ലാണ് ബാങ്ക് സ്മാർട്ട്അപ്പ് ഗ്രാൻഡുകൾ അവതരിപ്പിച്ചത്. കഴിഞ്ഞ നാല് വർഷത്തിനിടെ ഇന്ത്യയിലുടനീളമുള്ള 87 സ്റ്റാർട്ട്അപ്പുകൾക്ക് പിന്തുണ നൽകി. വിദ്യാഭ്യാസ ടെക്നോളജി, നൈപുണ്യ വികസനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ട്അപ്പുകൾക്കാണ് മുൻഗണന നൽകിയത്. വിജയികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കാനും അവരെ മെന്‍റർ ചെയ്യാനും ബാങ്ക് ഐഐടി ഡൽഹി, എഐസിബിംടെക്, ഐഐഎം കാശിപൂർ, ഐഐടി ബിഎച്ച്യു, ബനസ്ഥാലി യൂണിവേഴ്സിറ്റി, സിക്യാമ്പ്, GUSEC, ടിഹബ്, വിൽഗ്രോ എന്നിവരുമായി സഹകരിക്കുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ ബാങ്ക് 19.4 കോടി രൂപ ഗ്രാൻഡായി നൽകി.

ഈ വർഷം മഹാമാരിയുടെ പ്രോട്ടോക്കോളുകളുടെ പശ്ചാത്തലത്തിൽ സ്ക്രീനിംഗ് ഓൺലൈനായാണ് നടത്തിയത്. സ്റ്റാർട്ട്അപ്പുകൾ പിച്ചിംഗ് നടത്തിയത് വെർച്വൽ പ്ലാറ്റ്‌ഫോമിലൂടെയാണ്. സ്റ്റാർട്ട്അപ്പുകളെ വിലയിരുത്താനുള്ള മാനദണ്ഡം ഇനിപ്പറയുന്ന പാരാമീറ്ററുകളാണ്:

  • ആശയത്തിന്‍റെ സുസ്ഥിരത
  • വളർച്ചാ സാധ്യത
  • സമുഹത്തിനും പരിസ്ഥിതിക്കും എങ്ങനെ ഗുണകരമാകുന്നു
  • പ്രോജക്റ്റിന്‍റെ തനിമ

മുമ്പ്, സ്മാർട്ട്അപ്പ് ഗ്രാൻഡുകൾ നൽകിയത് കാലാവസ്ഥാ വ്യതിയാനം, വേസ്റ്റ് മാനേജ്മെന്‍റ്, നൈപുണ്യ പരിശീലനം, ജീവിതം മെച്ചപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ ഇന്നൊവേറ്റീവ് പരിഹാരങ്ങൾ അവതരിപ്പിച്ച സ്റ്റാർട്ട്അപ്പ് ആശയങ്ങൾക്കാണ്. മുമ്പ് ഗ്രാൻഡുകൾ ലഭിച്ചിട്ടുള്ളത് മുംബൈ, പൂനെ, ബംഗളൂരു, ഡൽഹി, ജംഷഡ്പൂർ, ഒഡീഷയിലെ കലഹന്ദി, കൊച്ചി, തിരുവനന്തപുരം, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള സ്റ്റാർട്ട് അപ്പുകൾക്കാണ്.

ഉദാഹരണത്തിന്, മുമ്പ് ഗ്രാൻഡ് ലഭിച്ച സ്ഥാപനങ്ങളിൽ ഒന്നാണ് ബ്ലീടെക്. കേൾവി ഇല്ലാത്തവർക്കും കേൾവി കുറവുള്ളവർക്കും ആവശ്യാനുസരണ ടെക്നോളജിക്കൽ പരിഹാരങ്ങൾ നൽകുന്നതും സോഷ്യൽ സെക്ടറിൽ പ്രവർത്തിക്കുന്നതുമായൊരു സ്റ്റാർട്ട് അപ്പാണിത്. ക്രിയാ ലാബ്സാണ് മറ്റൊരു ഉദാഹരണം. നെല്ലിന്‍റെ കച്ചി പോലുള്ള കാർഷിക അവശിഷ്ടങ്ങളെ പൾപ്പാക്കി മാറ്റി, കപ്പുകൾ, പ്ലേറ്റുകൾ, മറ്റ് ടേബിൾവേർ എന്നിവയായി ഉപയോഗിക്കാവുന്ന പ്രോസസിംഗ് ടെക്നോളജിയാണ് ഇവരുടെ ഉൽപ്പന്നം.

സ്മാർട്ട്അപ്പ് ഗ്രാൻഡുകളെ കുറിച്ച് കൂടുതലറിയാനുള്ള വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click here to watch video

 “ഇന്ത്യയിലെ സ്റ്റാർട്ട്അപ്പ് ഇക്കോ സിസ്റ്റവുമായുള്ള ഞങ്ങളുടെ ബന്ധം ശക്തിപ്പെടുത്താനുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് സ്മാർട്ട്അപ്പ് ഗ്രാൻഡുകൾ. സ്‍മാർട്ട് അപ്പ് പദ്ധതിയിലൂടെ, ജോലികളും അവസരങ്ങളും സൃഷ്ടിക്കാനും സമൂഹത്തിലും പരിസ്ഥിതിയിലും പോസിറ്റീവായ മാറ്റമുണ്ടാക്കാനും സ്റ്റാർട്ട്അപ്പ് സമൂഹത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഞങ്ങൾ. സ്മാർട്ട് ഫിനാൻഷ്യൽ ടൂളുകൾ, അഡ്വൈസറി സേവനങ്ങൾ, അവരുടെ വിഷൻ തിരിച്ചറിയാനുള്ള ടെക്നോളജി എന്നിവ ഞങ്ങൾ ലഭ്യമാക്കുന്നു. സമൂഹത്തിൽ സുസ്ഥിരമായ മാറ്റം കൊണ്ടുവരാനായി അക്ഷീണപ്രയത്നം നടത്തുന്ന സ്റ്റാർട്ട്അപ്പുകളെക്കുറിച്ച് ഞങ്ങൾക്ക് അറിയാം. നമ്മുടെ സമൂഹത്തെ ദൃഢപ്പെടുത്താനായി പ്രവർത്തിക്കുന്ന സ്റ്റാർട്ട്അപ്പുകളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ളതാണ് ഗ്രാൻഡുകൾ” – എച്ച്ഡിഎഫ്‍‌സി ബാങ്ക്, കൊമേഴ്സ് ആൻഡ് സ്റ്റാർട്ട്അപ്പ്സ്, ഗവൺമെന്റ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷ്ണൽ ബിസിനസ്, കൺട്രീ ഹെഡ്, സ്‍‌മിതാ ഭഗത്ത് പറഞ്ഞു.

പോസിറ്റീവായ സാമൂഹിക മാറ്റം കൊണ്ടു വരാൻ ആഗ്രഹിക്കുന്ന മികച്ച ഒരുപറ്റം സ്റ്റാർട്ട്അപ്പുകളുമായി സഹകരിക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ ഫ്ളാഗ്ഷിപ്പ് സിഎസ്ആർ പ്രോഗ്രാമായ  #Parivarthan കൊണ്ട് ഉദ്ദേശിക്കുന്നതും അതു തന്നെയാണ്. ജീവിതം മെച്ചപ്പെടുത്താനും നൈപുണ്യ വികസനത്തിനുമൊക്കെയായി പ്രവർത്തിക്കുന്ന സ്റ്റാർട്ട്അപ്പുകളുണ്ട്. ഭിന്നശേഷിക്കാർക്കിടയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ട്അപ്പുകളുണ്ട്. ഇൻക്ലൂസീവായ മാറ്റങ്ങൾ കൊണ്ടു വരുന്നതിനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത്, ഞങ്ങൾ പ്രവർത്തിക്കുന്ന സമൂഹത്തിന് തിരികെ നൽകുക എന്ന ഞങ്ങളുടെ നയവുമായി ചേർന്ന് പോകുന്നതാണ്” – എച്ച്ഡിഎഫ്സി ബാങ്ക്, സിഎസ്ആർ, ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ഫിനാൻസ്, ഗ്രൂപ്പ് ഹെഡ്, അഷിമാ ഭട്ട് പറഞ്ഞു.

സ്റ്റാർട്ട്അപ്പ് ഇടങ്ങളിൽ ഇന്നൊവേഷന്‍റെയും സംരംഭകത്വത്തിന്‍റെയും സ്പിരിറ്റ് വളർത്താനുള്ളൊരു ഇക്കോസിസ്റ്റം സൃഷ്ടിക്കാനുള്ള എച്ച്ഡിഎഫ്സി ബാങ്കിന്‍റെ പരിശ്രമത്തിന്‍റെ ഭാഗമാണ് സ്മാർട്ട്അപ്പ് ഗ്രാൻഡുകൾ. എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ സ്മാർട്ട്അപ്പ് സൊലൂഷന്‍റെ വിപുലീകരണമാണിത്. സംരംഭകർക്ക് ടെയ്‌ലർ മേഡ് ബാങ്കിംഗ്, അഡ്വൈസറി സൊലൂഷൻസ് ലഭ്യമാക്കുന്നൊരു സ്ഥാപനമാണിത്.

സ്റ്റാർട്ട്അപ്പുകൾക്കുള്ള ബാങ്കിംഗ് സൊലൂഷൻ ലഭ്യമാക്കിയ സ്മാർട്ട്അപ്പ് സൊലൂഷൻ അവതരിപ്പിച്ചതോടെയാണ് ഈ ഉദ്യമത്തിന് തുടക്കമായത്. സ്റ്റാർട്ട്അപ്പുകൾക്കുള്ള ബാങ്കിംഗ്, പേയ്മെന്‍റ് സൊലൂഷനുകളും അഡ്വൈസറി, ഫോറെക്സ് സേവനങ്ങളും ഇതിലൂടെ ലഭ്യമാക്കുന്നു.

ഇതുകൂടാതെ, ബാങ്കിന്‍റെ സ്മാർട്ട്അപ്പ് പോർട്ടലിലൂടെ സ്റ്റാർട്ട്അപ്പുകളുടെ വലിയ ശൃംഖലയുമായി കണക്റ്റ് ചെയ്യാൻ കഴിയും. ഇന്ത്യയിലെ സ്റ്റാർട്ട്അപ്പ് ഹബ്ബുകളായി വളർന്നു കൊണ്ടിരിക്കുന്ന ടയർ 2, ടയർ 3 നഗരങ്ങളിലുള്ള ഇന്ത്യയിലെ 30 നഗരങ്ങളിലുള്ള 70 ബ്രാഞ്ചുകളിലായി ബാങ്കിന് ഇപ്പോൾ ഡെഡിക്കേറ്റഡ് സ്മാർട്ട്അപ്പ് സോണുകളുണ്ട്.

Related Topics

Share this story