Times Kerala

യുവതിക്കുമുന്നിൽ നഗ്നതാപ്രദര്‍ശനം ; ചോദ്യംചെയ്ത പ്രതിശ്രുത വരന്റെ കണ്ണ് കടിച്ചുപൊട്ടിച്ചു, പിടിയിലായത് നിരവധി കേസുകളിലെ പ്രതി

 
യുവതിക്കുമുന്നിൽ നഗ്നതാപ്രദര്‍ശനം ; ചോദ്യംചെയ്ത പ്രതിശ്രുത വരന്റെ കണ്ണ് കടിച്ചുപൊട്ടിച്ചു, പിടിയിലായത് നിരവധി കേസുകളിലെ പ്രതി

തൃശൂര്‍: തേക്കിന്‍കാട് മൈതാനത്ത് സ്ത്രീയുടെ മുമ്ബില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ പ്രതി പിടിയിൽ . കുണ്ടുവാറ ദേശത്ത് എം.ജി നഗറില്‍ നടുമുറ്റം വീട്ടില്‍ അരുണ്‍ (27) എന്നയാളാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.ഇയ്യാൾ യുവതിയ്ക്ക് മുൻപിൽ നഗ്നതാപ്രദര്‍ശനം നടത്തുകയും . പിറകെ നടന്ന് ശാരീരിക ഉപദ്രവം ചെയ്യുകയുംചെയ്തിരുന്നു .വിഷു ദിനത്തില്‍ വൈകിട്ടാണ് സംഭവം .

സംഭവത്തിൽ മാടക്കത്തറ സ്വദേശിനിയും പ്രതിശ്രുത വരനും കൂടി തേക്കിന്‍കാട് മൈതാനത്തിന് കിഴക്കുവശം നിന്നിരുന്നപ്പോഴാണ് പ്രതി നഗ്‌നതാ പ്രദര്‍ശനം നടത്തിയത് .എന്നാൽ, സ്ഥലത്തു നിന്നും മാറിപ്പോയ പിന്തുടരുകയും പരാതിക്കാരിയുടെ മുടിയില്‍ പിടിച്ച്‌ വലിക്കുകയും കൈയ്യില്‍ കയറിപ്പിടിക്കുകയും ചെയ്തു.

അതെസമയം എതിര്‍ക്കാന്‍ ചെന്ന പ്രതിശ്രുത വരനെ ഇയ്യാൾ പട്ടികവടികൊണ്ട് അക്രമിക്കുകയും കണ്ണ് കടിച്ച്‌ പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്.സംഭവ ശേഷം സ്ഥലത്തു നിന്നും ഓടിപ്പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .അറസ്റ്റ് ചെയ്ത പ്രതി നിരവധി കേസുകളിലെ പ്രതിയാണ് .

Related Topics

Share this story