Times Kerala

വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്നും ബൈക്ക് മോഷണം പോയ സംഭവം ; നാലു പേര്‍ അറസ്റ്റില്‍

 
വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്നും  ബൈക്ക് മോഷണം പോയ സംഭവം ; നാലു പേര്‍ അറസ്റ്റില്‍

കല്‍പറ്റ: കുറുമ്ബാലക്കോട്ട വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്നും ‌ ബൈക്കുകള്‍ മോഷ്ടിച്ച സംഭവം . നാലു യുവാക്കള്‍ പിടിയില്‍. പ്രദേശത്തെ തന്നെ പരിസര വാസികളായ യുവാക്കളാണ് അറസ്റ്റിലായത്.കമ്ബളക്കാട് കൊഴിഞ്ഞങ്ങാട് വീട്ടില്‍ മുഹമ്മദ് അജ്‌നാസ് (23), കരിങ്കുറ്റി കളരിക്കല്‍ വീട്ടില്‍ അപ്പു എന്ന അതുല്‍ കൃഷ്ണ(21), കരിഞ്ഞക്കുന്ന് കാഞ്ഞായി വീട്ടില്‍ അന്‍സാര്‍ (21), വെണ്ണിയോട് വലിയകുന്ന് വീട്ടില്‍ കേശവന്റെ മകന്‍ ശരത്ത് (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .

Related Topics

Share this story