Times Kerala

കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സൂചന

 
കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സൂചന

കോഴിക്കോട്: ദുബായിൽ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ വീട്ടിലേക്കുള്ള യാത്രാമധ്യേ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. കോഴിക്കോട് കുറ്റ്യാടി സ്വദേശിയെന്ന് സ്വയം പരിചയപ്പെടുത്തി ടാക്സി കാറിൽ യാത്ര ചെയ്തയാളെയാണ് കരിപ്പൂരിനടുത്ത ഉണ്ണ്യാൽപറമ്പിൽ വച്ച് രണ്ടു കാറുകളിലായി പിന്തുടര്‍ന്നെത്തിയ സംഘം കടത്തിക്കൊണ്ട് പോയതെന്നാണ് ടാക്സി ഡ്രൈവർ പറയുന്നത്. ഇയാളുടെ മൊഴിപ്രകാരം കരിപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രാവിലെ 6ന് വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സിയിലാണ് യാത്ര തുടങ്ങിയത്. ടാക്സി കാര്‍ തടഞ്ഞു നിർത്തി യാത്രക്കാരന്റെ പേര് വിളിച്ച് കൂട്ടിക്കൊണ്ടു പോവുകയായരുന്നും. എന്നാൽ ലഗേജ് ടാക്സി കാറില്‍ തന്നെയുണ്ടായിരുന്നു. ടാക്സി ഡ്രൈവർ വിമാനത്താവളത്തിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ എത്തി ലഗേജ് കൈമാറി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണോ സംഭവത്തിനു പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related Topics

Share this story