Times Kerala

കോട്ടയം ജില്ലയില്‍ 751 പേര്‍ക്കു കൂടി കോവിഡ്

 
കോട്ടയം ജില്ലയില്‍ 751 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം :ജില്ലയില്‍ 751 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 745 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 4206 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 340 പുരുഷന്‍മാരും 333 സ്ത്രീകളും 78 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 108 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

253 പേര്‍ രോഗമുക്തരായി. 4443 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 90368 പേര്‍ കോവിഡ് ബാധിതരായി. 85075 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13426 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

Related Topics

Share this story