Times Kerala

തൃശ്ശൂര്‍ ജില്ലയിൽ  704 പേര്‍ക്ക് കൂടി കോവിഡ്

 
തൃശ്ശൂര്‍ ജില്ലയിൽ  704 പേര്‍ക്ക് കൂടി കോവിഡ്

തൃശ്ശൂര്‍ :ജില്ലയിൽ  വ്യാഴാഴ്ച്ച 704 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 234 പേര്‍ രോഗമുക്തരായി. ജില്ലയിൽ  രോഗബാധിതരായി ചികിത്സയിൽ  കഴിയുന്നവരുടെ എണ്ണം 4199 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 77 പേര്‍ മറ്റു ജില്ലകളിൽ  ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ  ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,09,735 ആണ്. 1,04,874 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ജില്ലയിൽ  വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 691 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 07 പേര്‍ക്കും,  02 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും,   ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്

Related Topics

Share this story