Times Kerala

താനൂരില്‍ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം;നിരവധി പേര്‍ക്ക് പരിക്ക്

 
താനൂരില്‍ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം;നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: താനൂരില്‍ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം . അപകടത്തില്‍‌ നിരവധി പേര്‍ക്ക് പരിക്കേറ്റു.

തിരൂരില്‍ നിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ബസ്സും മറ്റൊരു ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇന്ന് രാവിലെ ഒമ്ബതുമണിയോടെ മൂലക്കല്‍ പെട്രോള്‍ പമ്ബിന് മുന്‍വശത്താണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ടവരെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശപ്പിച്ചു .

Related Topics

Share this story