Times Kerala

ഗോള്‍മഴയുമായി എത്തിയ അര്‍ജന്റീന എതിരാളികളെ തകര്‍ത്തു

 
ഗോള്‍മഴയുമായി എത്തിയ അര്‍ജന്റീന എതിരാളികളെ തകര്‍ത്തു

കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്ണമെന്റിനോട് അനുബന്ധിച്ച് നിക്കാരഗ്വെയ്ക്കെതിരെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വൻ വിജയം കരസ്ഥമാക്കി . നിക്കാരഗ്വെയെ നിലംപരിശാക്കിയത് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് .ലയണല്‍ മെസി ഇരട്ട ഗോളുകളുമായി മത്സരത്തിൽ തിളങ്ങുകയും ചെയ്‌തു . അര്‍ജന്റീനന്‍ ടീമിന്റെ ആത്മവിശ്വാസം കോപ്പ അമേരിക്കയ്ക്ക് മുന്‍പ് വര്‍ധിപ്പിക്കുന്ന തരത്തിലാണ് വിജയം നേടാനായത് .മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത് മുപ്പത്തിയേഴാം മിനുറ്റിലാണ് . ഇത്തവണ ഗോള്‍ സ്കോറര്‍ ആയത് ലോടറോ മാര്‍ട്ടിനസ് ആയിരുന്നു .

Related Topics

Share this story