Times Kerala

കോവിഡ് വ്യാപനം ; വയനാട്ടില്‍ വിനോദസഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

 
കോവിഡ് വ്യാപനം ; വയനാട്ടില്‍ വിനോദസഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

കല്‍പ്പറ്റ : സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം . വയനാട് ജില്ലാ ഭരണകൂടമാണ് തീരുമാനം എടുത്തത് . അതെസമയം ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലും 500 പേർക്ക് മാത്രമെ പ്രവേശനമുള്ളൂ . വിനോദസഞ്ചാരികള്‍ക്ക് കൊവിഡ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ്, കൊവിഡ് നെഗറ്റീവെന്ന് തെളിയിക്കുന്ന അഞ്ച് ദിവസത്തിനുള്ളിലെടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും നിര്‍ബന്ധമാണ്.കൂടാതെ വൈകിട്ട് അഞ്ച് മണിക്ക് എല്ലാ ടൂറിസം കേന്ദ്രങ്ങളും അടക്കാനുള്ള ഉത്തരവുമുണ്ട് .രാത്രികാലങ്ങളില്‍ ശക്തമായ പരിശോധനയും തുടരുന്നതാണ് .

Related Topics

Share this story