Times Kerala

അ​മേ​രി​ക്ക​യി​ൽ ധ​നി​ക​രാ​യ വ​നി​ത​കൾ ; പ​ട്ടി​ക​യി​ൽ ഇടം പിടിച്ച് മൂ​ന്ന് ഇ​ന്ത്യ​ൻ വം​ശ​ജ​ർ

 
അ​മേ​രി​ക്ക​യി​ൽ ധ​നി​ക​രാ​യ വ​നി​ത​കൾ ; പ​ട്ടി​ക​യി​ൽ ഇടം പിടിച്ച് മൂ​ന്ന് ഇ​ന്ത്യ​ൻ വം​ശ​ജ​ർ

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ ധ​നി​ക​രാ​യ വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇടം പിടിച്ച് മൂ​ന്ന് ഇ​ന്ത്യ​ൻ വം​ശ​ജ​ർ. ഫോ​ബ്സ് ത​യാ​റാ​ക്കി​യ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും ധ​നി​ക​രാ​യ വ​നി​ത​ക​ളു​ടെ ൮൦ പേരടങ്ങിയ പട്ടികയിൽ മൂന്നു ഇന്ത്യൻ വംശജരാണ് ഇടം നേടിയത്.

കം​പ്യൂ​ട്ട​ർ നെ​റ്റ്‌​വ​ർ​ക്കിം​ഗ് ക​ന്പ​നി​യാ​യ അ​രി​സ്റ്റ നെ​റ്റ്‌​വ​ർ​ക്സി​ന്‍റെ പ്ര​സി​ഡ​ന്‍റും സി​ഇ​ഒ​യു​മാ​യ ജ​യ​ശ്രീ ഉ​ല്ലാ​ൽ, ഐ​ടി ക​ൺ​സ​ൾ​ട്ടിം​ഗ്-​ഒൗ​ട്ട്സോ​ഴ്സിം​ഗ് ക​മ്പ​നി​യാ​യ സി​ന്‍റെലി​ന്‍റെ സ​ഹ​സ്ഥാ​പ​ക നീ​ര​ജ സേ​തി, സ്ട്രീ​മിം​ഗ് ഡാ​റ്റാ ടെ​ക്നോ​ള​ജി ക​ന്പ​നി​യാ​യ കോ​ൺ​ഫ്ലു​വ​ന്‍റി​ന്‍റെ സി​ടി​ഒ​യും സ​ഹ​സ്ഥാ​പ​ക​യു​മാ​യ നേ​ഹ ന​ർ​ഖ​ഡെ എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ൽ ഇ​ടം​ നേ​ടി​യ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ.

പ​ട്ടി​ക​യി​ൽ പ​തി​നെ​ട്ടാം സ്ഥാ​ന​ത്തു​ള്ള ജ​യ​ശ്രീ ഉ​ല്ലാ​ലി​ന് 140 കോ​ടി ഡോ​ള​റി​ന്‍റെ ആ​സ്തി​യു​ണ്ട്. പ​ട്ടി​ക​യി​ൽ 23-ാം സ്ഥാ​ന​ത്തു​ള്ള നീ​ര​ജ​യ്ക്ക് ഇ​പ്പോ​ൾ 100 കോ​ടി ഡോ​ള​ർ ആ​സ്തി​യു​ണ്ട്. 36 കോ​ടി ഡോ​ള​ർ ആ​സ്തിയുള്ള നേ​ഹ ന​ർ​ഖ​ഡെ പ​ട്ടി​ക​യി​ൽ 60-ാം സ്ഥാ​ന​ത്താ​ണ്.

Related Topics

Share this story