Times Kerala

ദൈവങ്ങളെ പ്രീതിപ്പെടുത്താൻ തലയോട്ടി ഉയർത്തിപ്പിടിച്ച് തെരുവിലൂടെ ഘോഷയാത്ര നടത്തും; മഴ പെയ്യിക്കാനായി പശ്ചിമ ബംഗാളിൽ ആഘോഷിയ്ക്കുന്ന അസാധാരണമായ ഉത്സവം !! വീഡിയോ കാണാം

 
ദൈവങ്ങളെ പ്രീതിപ്പെടുത്താൻ തലയോട്ടി ഉയർത്തിപ്പിടിച്ച് തെരുവിലൂടെ ഘോഷയാത്ര നടത്തും; മഴ പെയ്യിക്കാനായി പശ്ചിമ ബംഗാളിൽ ആഘോഷിയ്ക്കുന്ന അസാധാരണമായ ഉത്സവം !! വീഡിയോ കാണാം

മഴപെയ്യിയ്ക്കാനായി ദൈവങ്ങളെ പ്രീതിപ്പെടുത്താൻ തലയോട്ടി കൈയ്യിലേന്തി ഘോഷയാത്ര നടത്തുന്ന ഒരസാധാരണ ഉത്സവമാണ് പശ്ചിമ ബംഗാളിലെ ബർദ്ധമാനിൽ ആഘോഷിച്ചുവരുന്നത്. ദൈവങ്ങളെ പ്രീതിപ്പെടുത്താൻ തലയോട്ടി ഉയർത്തിപ്പിടിച്ച് തെരുവിലൂടെ ഘോഷയാത്ര നടത്തും; മഴ പെയ്യിക്കാനായി പശ്ചിമ ബംഗാളിൽ ആഘോഷിയ്ക്കുന്ന അസാധാരണമായ ഉത്സവം !! വീഡിയോ കാണാംകടും നിറങ്ങളിലുള്ള വസ്ത്രം ധരിച്ചും വാളേന്തിയും നടത്തുന്ന ഈ ഘോഷയാത്ര ഗജൻ ഉത്സവത്തിന്റെ ഭാഗമായാണ് നടത്തപ്പെടുന്നത്. പൂമാലയണിഞ്ഞ്, തലയിൽ കിരീടമോ തലക്കെട്ടോ അണിഞ്ഞിട്ടുള്ളവരാണ് തലയോട്ടി വഹിക്കാൻ യോഗ്യർ. ഇവർ കൈയ്യിലുള്ള തലയോട്ടി ഉയർത്തിപ്പിടിച്ചുകൊണ്ടാണ് നടന്നുപോവുക. ബി ബി സിയുടെ റിപോർട്ടനുസരിച്ച്, 100 വർഷങ്ങളോളം പഴക്കമുള്ള, ഒരാഴ്ച നീണ്ട് നിൽക്കുന്ന ഈ ഉത്സവം വിളവെടുപ്പിനു മുന്നോടിയായി നടത്തപ്പെടുന്നതാണ്. ദൈവങ്ങളെ പ്രീതിപ്പെടുത്താൻ തലയോട്ടി ഉയർത്തിപ്പിടിച്ച് തെരുവിലൂടെ ഘോഷയാത്ര നടത്തും; മഴ പെയ്യിക്കാനായി പശ്ചിമ ബംഗാളിൽ ആഘോഷിയ്ക്കുന്ന അസാധാരണമായ ഉത്സവം !! വീഡിയോ കാണാംഭക്തിയും ത്യാഗവുമാണ് ഈ ആഘോഷത്തിനാധാരം. നല്ല വിളവെടുപ്പിനായി ശിവനെ പ്രീതിപ്പിക്കാൻ വേണ്ടി കൃഷ്ണദേവ്പൂരിലെ പുരുഷന്മാർ കമ്പിയും കൊളുത്തുമുപയോഗിച്ച് ശരീരത്തിൽ തുളച്ച് കയറ്റി ആഘോഷിക്കുന്നതും ഈ ഉത്സവത്തിന്റെ ഭാഗമായി കാണാനാകും.

Related Topics

Share this story