Times Kerala

ടിക്ടോക് സ്ഥാപകൻ ഴാങ് യിമിങ് ലോകത്തിലെ ഏറ്റവും സമ്പന്നരായ ആളുകളുടെ പട്ടികയിൽ

 
ടിക്ടോക് സ്ഥാപകൻ ഴാങ് യിമിങ് ലോകത്തിലെ ഏറ്റവും സമ്പന്നരായ ആളുകളുടെ പട്ടികയിൽ

ഹോങ്കോങ്: ഇന്ത്യയിൽ നിരോധിച്ച വിഡിയോ ആപ്പിക്കേഷനായ ടിക്ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസിന്റെ സ്ഥാപകൻ ഴാങ് യിമിങ് ലോകത്തിലെ ഏറ്റവും സമ്പന്നരായ ആളുകളുടെ പട്ടികയിൽ ഇടം നേടി. 60 ബില്യൺ ഡോളറിലധികമാണ് 38 കാരനായ ഴാങിന്റെ ആസ്തി.ഹ്രസ്വ-വിഡിയോ ആപ്ലിക്കേഷനുകളിൽ മുൻപന്തിയിലായിരുന്ന ബൈറ്റ്ഡാൻസ് ഇ-കൊമേഴ്‌സ്, ഓൺലൈൻ ഗെയിമിങ് തുടങ്ങിയ മേഖലകളിലേക്കും
തങ്ങളുടെ ബിസിനസ് വ്യാപിപ്പിച്ചിരുന്നു. സ്വകാര്യ വിപണിയിൽ 250 ബില്യൺ ഡോളറിലധികം വിലമതിക്കുന്നതാണ് കമ്പനിയുടെ ഓഹരികൾ.

Related Topics

Share this story